NEWS
മലപ്പുറത്ത് ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം; 28 പേർക്ക് പരിക്കേറ്റു
06/06/2026 06:40 AM IST
nila

മലപ്പുറത്ത് ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. 28 പേർക്ക്പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് തീർഥാടനയാത്ര പോകുന്ന 27 പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. മൂന്നുപേരാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









